Saturday, June 18, 2011

6 comments:

 1. വളരെ തീവ്രമായ വരികള്‍

  ReplyDelete
 2. എന്റെ സ്വകാര്യതയില്‍ ഞാന്‍ ആരെയാണ് പ്രണയിക്കുന്നത്‌?

  ReplyDelete
 3. പ്രണയത്തെ കൊതിച്ചവന് പ്രണയരാഹിത്യം മരണമാണ്.കത്തുന്ന മനസുകളെ മരണം കൊണ്ട് വേര്‍പിരിയിക്കുന്നത് കാലത്തിന്റെ വിനോദം.വിരഹം നല്‍കുന്ന ഏകാന്തത അനുഭവിക്കുന്നതിലും ഭേദം മരണത്തെക്കാളുമകലത്തിലേക്ക് "നീ " അകന്നുപോകുന്നതാണ്.

  ReplyDelete
 4. നല്ല വരികള്‍..
  ഒരു അഡ്വക്കേറ്റിനു ഇങ്ങനെ പറയാന്‍ കഴിയുന്നതില്‍ അതഭുതമില്ലാതില്ല..

  ReplyDelete
 5. പ്രണയം, അത് സത്യമാണോ?

  അങ്ങനെ തോന്നുന്നതല്ലേ ?

  യഥാര്‍ത്ഥത്തില്‍ പ്രണയം എന്നൊന്ന് ഉണ്ടോ ?

  ഉണ്ടെങ്കില്‍ എന്താണത്?

  സാഹചര്യങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസരിച് മാറുന്ന ഒരു തരം ചിന്ത മാത്രമല്ലേ അത് ?

  ഞാന്‍ നിന്നെ മാത്രമേ പ്രണയിക്കുകയുള്ളൂ എന്ന് പറയുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രണയമുണ്ടോ?

  അയാളെ കണ്ടില്ലായിരുന്നെങ്കില്‍ മറ്റൊരാളെ പ്രണയിക്കുമായിരുന്നില്ലേ ?

  ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ആര്‍ക്കെങ്കിലും തരാമോ?

  തരണം , തന്നെ പറ്റു..................................

  ഇല്ലെങ്കില്‍ ഞാന്‍ കരുതും ഞാന്‍ കരുതുന്നതാണ് ശരി എന്ന്.

  അത് വേണ്ട.

  പ്രണയിക്കുന്നവര്‍ക്ക് ഉത്തരം പറയാമല്ലോ.

  പറയണം

  ആരെങ്കിലും

  കാരണം , ഇല്ലെങ്കില്‍ എനിക്ക് ഭ്രാന്തു പിടിക്കും .

  ഒരിക്കല്‍ ഈ പ്രണയത്തില്‍ ഞാനും വിശ്വസിച്ചിരുന്നു . അന്നെനിക്ക് ഉറപ്പായിരുന്നു പ്രണയം എന്നത് സത്യമാണെന്ന് . അല്ല അത് മാത്രമേ സത്യമായി ഉള്ളു എന്ന് . കാരണം അത് എന്നെത്തേടി വന്നതായിരുന്നു . അന്നൊക്കെ സാമീപ്യം കൊണ്ടുണ്ടാകുന്ന നെഞ്ചിടിപ്പിന്റെ താളമായിരുന്നു എനിക്ക് പ്രണയം . പ്രണയിക്കാന്‍ വേണ്ടി പ്രണയിച്ചതല്ല . സംഭവിച്ചു പോയതായിരുന്നോ? ഏയ്‌ അല്ല , കണ്ണില്‍ നോക്കിയാല്‍ സമുദ്രം കാണാമെന്നും ചെവിയോര്‍ത്താല്‍ ഹൃദയമിടിപ്പ് കേള്‍ക്കമെന്നും വെറുതെ തോന്നിയതയിരുന്നോ?. ഇന്നാണെങ്കില്‍ ഞാന്‍ പറഞ്ഞേനെ അതൊക്കെ വെറും തോന്നലുകലനെന്നു പക്ഷെ അന്ന് , അന്ന് ശരിക്കും ഞാന്‍ അറിഞ്ഞതയിരുന്നല്ലോ അതൊക്കെ . മനസ് നഷ്ടമാവുമ്പോള്‍ ആണ് പ്രണയം നേടുന്നതെന്ന് പറഞ്ഞു തന്നത് ആരായിരുന്നു ? ഇന്ന് കണ്ടെങ്കില്‍ ചോദിക്കാമായിരുന്നു പ്രണയം നഷ്ടപ്പെട്ടപ്പോ എന്ത് കൊണ്ട് മനസ് തിരികെ വന്നില്ല എന്ന് . പാരലല്‍ കോളേജിലെ ഗുരു -ശിഷ്യ ബന്ധത്തില്‍ നിന്നും എപ്പോഴാണ് പ്രണയത്തെ ഞാന്‍ വേര്‍തിരിച്ചറിഞ്ഞത് എന്ന് ഓര്‍ക്കാനാവുന്നില്ല. കണ്ണുകള്‍ തമ്മിലിടയുമ്പോള്‍ തിരിചെടുക്കനവാത്തതും എന്തെങ്കിലും സംസാരിക്കേണ്ടി വരുമ്പോള്‍ ശ്വാസം കിട്ടാത്തതും എല്ലാം എന്ത് കൊണ്ടായിരുന്നു ? ആ അസ്വസ്ഥത അതായിരുന്നോ പ്രണയം? അതോ ........................എന്തായാലും അപ്പോള്‍ ഞാന്‍ പ്രണയത്തിന്റെ ആരാധകനായിരുന്നു, എനിക്കുണ്ടാകുന്ന ഓരോ മാറ്റത്തിനെയും ഞാന്‍ പ്രണയമായി കണ്ടു. അര്‍ദ്ധരാത്രികളില്‍ കണ്ണിമ ചിമ്മാതെ മഞ്ഞ ഡിസ്പ്ളേയുള്ള നോക്കിയ 1100 യില്‍ ഏറ്റവും പ്രിയമുള്ള ഐറി എന്ന റിംഗ്ടോനിനു വേണ്ടി കാത്തിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന സുഖവും എനിക്ക് പ്രണയമായിരുന്നു. പുലരുവോളം ഏറ്റവും ചെറിയ ശബ്ദത്തില്‍ പരസ്പരം കൈമാറിയിരുന്നതും പ്രണയമായിരുന്നോ. ആയിരിക്കും കാരണം നെഞ്ചിടിപ്പ് അപ്പോഴും ഉണ്ടായിരുന്നു. അല്ല അത് പ്രണയം തന്നെ ആയിരുന്നു. കാരണം 5 ദിവസങ്ങള്‍ പോലെയാണല്ലോ 5 വര്‍ഷങ്ങള്‍ കടന്നു പോയത് . പ്രണയത്തിനെ ഏറ്റവും പ്രധാന സ്വഭാവം അത് സമയത്തിന്റെ ഈ ഓടിപ്പോക്ക് ആണല്ലോ . അതിനിടെ എന്തൊക്കെ മാറ്റങ്ങള്‍, അധ്യാപനത്തിന്റെ നിര്‍മലത ആഗ്രഹിച്ചിരുന്ന ഞാന്‍ എത്തിപ്പെട്ടത് കക്കിയുടുപ്പിനുള്ളില്‍, ചിത്രശലഭാങ്ങള്‍ക്കിടയില്‍ കഴിയാന്‍ ഒത്തിരി ആശിച്ചിട്ടും നിയമത്തിന്റെ കാര്‍ക്കശ്യവും നിരപരാധികളുടെ അടക്കിപ്പിടിച്ച തേങ്ങലുകളും കുറ്റവാളികളുടെ നിഗൂഡതകളും നിറഞ്ഞു നില്‍ക്കുന്ന സെന്‍ട്രല്‍ ജെയിലിനുള്ളില്‍ ആണല്ലോ എനിക്ക് എത്തിപ്പെടാന്‍ പറ്റിയത് . പക്ഷെ അപ്പോഴും പ്രണയം എന്റെ ഉള്ളില്‍ തീവ്രമായി പെയ്യുകയായിരുന്നു. മുന്പത്തെക്കാലും കുടുതല്‍ , ഒടുവില്‍ പെറ്റു വളര്‍ത്തി വലുതാക്കിയവരെയും പ്രണയത്തിനെയും ഒരേ ത്രാസിന്റെ ഇരു ഭാഗങ്ങളില്‍ വച്ച് തുക്കി നോക്കേണ്ടി വന്നപ്പോഴും പ്രണയമായിരുന്നു എനിക്കെല്ലാം. കാരണം ഒന്നേ ഉള്ളു പ്രണയം സത്യമാണെന്ന്, അല്ല അത് മാത്രമേ സത്യമായി ഉള്ളു എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു .................................................................................................................

  പക്ഷെ, അല്ല പ്രണയം സത്യമല്ല...............................

  വെറും തോന്നല്‍ മാത്രമാണ് .............................

  വിശ്വസിക്കരുത് ...............................

  ഒരിക്കലും ഞാന്‍ വിശ്വസിക്കില്ല

  നിങ്ങളും വിശ്വസിക്കരുത് ...................

  ReplyDelete